ഓപ്പറേഷന്‍ തൂഫാന്‍ 2.0

കേരള പോലീസ് ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ 2.0 എന്ന പദ്ധതി ലഹരി മാഫിയുടെ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതിനും പൊതുജന പങ്കാളിത്തത്തോടെ വിപുലമായ ലഹരിവിരുദ്ധ പ്രതിരോധം തീർക്കുന്നതിനും ലക്ഷ്യമിടുന്നതാണ് വിദ്യാഭ്യാസം, ആരോഗ്യം എക്സൈസ് തുടങ്ങിയവകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി ലഹരിയുടെ വ്യാപനം തടയുന്നതിനും പ്രത്യേകിച്ച് ഉപയോഗത്തിനെതിരെയും ശക്തമായ ബോധവൽക്കരണം നടത്തുന്നതിന് പ്രാധാന്യം നൽകുന്നു. ഓപ്പറേഷൻ തൂഫാൻ നടപ്പിലാക്കുന്നതൻറെ ഭാഗമായി ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ 2026 സെപ്റ്റംബർ 28 തീയതി രാവിലെ 11 മണിക്ക്  ഓപ്പറേഷൻ തൂഫാൻ - ദി നാർക്കോ ഹണ്ട് എന്ന പദ്ധതി പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പ്രിൻസി ഡേവിസ്  ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രസിഡൻറ് ഫ്ലാഗ് ഓഫ് ചെയ്തു.ചടങ്ങില്‍ പ്രസിഡന്‍റ്  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യുവതലമുറയെ ബാധിക്കുന്ന ലഹരി എന്ന വിപത്തിനെ പ്രതിരോധിക്കാനുള്ള വിവിധ നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡൻറ്, പഞ്ചായത്ത്  സെക്രട്ടറി, ജനപ്രതിനിധികൾ ,കാലടി നെടുമ്പാശ്ശേരി എന്നീ സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ എന്നിവർ  പ്രസംഗിച്ചു.ചടങ്ങിൽ വെച്ച് തൂഫാൻ വോളണ്ടിയേഴ്സിനെ തിരഞ്ഞെടുത്തു.

തൂഫാന്‍ 2.0