ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കേരളപഴമയും ഐതിഹ്യങ്ങളും നിറഞ്ഞ ശ്രീമൂലനഗരം പെരിയാറിന്റെ തീരത്തുള്ള ഒരു ചരിത്രപ്രസിദ്ധ ഗ്രാമമാണ്. പറയിപെറ്റ പന്തിരുകുലത്തിലെ ചാത്തന്റെ വിഹാരഭൂമിയായ അകവൂർ മനയും തിരുവൈരാണിക്കുളം ക്ഷേത്രവും ഈ നാടിന്റെ സാംസ്കാരിക പൈതൃകങ്ങളാണ്. ശക്തൻ തമ്പുരാൻ ജനിച്ച പുതിയേടം കൊട്ടാരവും ചൊവ്വരയിലെ കൊച്ചി രാജാക്കന്മാരുടെ വേനൽവാസകേന്ദ്രവും ഇവിടത്തെ ചരിത്രപ്രാധാന്യം വ്യക്തമാക്കുന്നു. ശ്രീമൂലനഗരം എന്ന പേര് മൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ സ്മരണയ്ക്കായാണ് ലഭിച്ചത്. ദേശീയപ്രസ്ഥാനത്തിലും ജന്മിനാടുവാഴിത്ത വിരുദ്ധ പോരാട്ടങ്ങളിലും ഈ നാട് സജീവ പങ്കുവഹിച്ചു. ഒരുകാലത്ത് നമ്പൂതിരി ഇല്ലങ്ങളുടെയും ദേവസ്വങ്ങളുടെയും അധീനതയിലായിരുന്ന ഭൂമി ഭൂപരിഷ്കരണത്തോടെ കർഷകരുടെ കൈകളിലെത്തി. മാവ്, പ്ലാവ്, തെങ്ങ്, റബർ, ജാതി, കുരുമുളക് തുടങ്ങിയ കൃഷികളും വൈവിധ്യമാർന്ന ഔഷധസസ്യങ്ങളും ഇവിടെ സമൃദ്ധമാണ്. ചന്ദ്രക്കാരൻ പോലുള്ള നാടൻ മാവിനങ്ങൾ ശ്രീമൂലനഗരത്തിന്റെ...
കൂടുതൽ വായിക്കുക